Kerala

കനത്ത മഴ: കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു; കെ എസ് ആര്‍ ടി സി ഭാഗികമായി സര്‍വീസ് നിര്‍ത്തി

പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കനത്ത മഴ: കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു; കെ എസ് ആര്‍ ടി സി ഭാഗികമായി  സര്‍വീസ് നിര്‍ത്തി
X

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു.ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍(എ സി റോഡ്) കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നിര്‍ത്തി.പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാര്‍പ്പിച്ചു. മെഡിക്കല്‍ ടീം , സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങള്‍ റെയ്ബാനില്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട് എ.സി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടി സി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിയത്. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡിറ്റിഓ അറിയിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ ഒരു ക്യാംപുകൂടി തുറന്നു.മൂന്നു ക്യാംപുകളിലായി 14 പേരാണ് നിലവില്‍ ഉളളത്.മഴ ശക്തമായി തുടരുന്നതിനാല്‍ കാവാലം പഞ്ചായത്തിലാണ് ഒരു ദുരിതാശ്വാസ ക്യാംപ് കൂടി ആരംഭിച്ചത്. നിലവില്‍ ഉണ്ടായിരുന്ന ഗവ. എല്‍ പി എസ് കാവാലം സ്‌കൂളിലെ ക്യാംപില്‍ അഞ്ച്‌പേരാണുള്ളത്. ഇപ്പോള്‍ എട്ടാം വാര്‍ഡില്‍ എന്‍ എസ് എസ് ഹൈ സ്‌കൂളിലാണ് പുതിയ ക്യാംപ് തുടങ്ങിയിരിക്കുന്നത്. അവിടെ ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ ആറ് അംഗംങ്ങളാണ് ഉള്ളത്.ഇതോടെ രണ്ടു ക്യാംപുകളിലായി 11 പേരാണ് കാവലത്തു കഴിയുന്നത്.

പുളിങ്കുന്നിലെ സെന്റ്. ജോസഫ്സ് ഹൈസ്‌കൂളില്‍ ആരംഭിച്ച ക്യാംപില്‍ ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ട് കുട്ടികളുമടക്കം മൂന്ന് പേരാണുള്ളത്.നിലവില്‍ താലൂക്കില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുട്ടനാട് തഹസില്‍ദാര്‍ പറഞ്ഞു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മാവേലിക്കര താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി തുറന്നു. തഴക്കര കുന്നം ഗവ : എല്‍ പി എസ് ലാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി മൂന്നു കുട്ടികള്‍ അടക്കം ഒന്‍പത് പേരാണ് ക്യാംപില്‍ ഉള്ളത്. മറ്റൊരു ക്യാംപായ വെട്ടിയാര്‍ എല്‍പി സ്‌കൂളില്‍ 11 കുടുംബങ്ങളില്‍ നിന്നായി 13 പേരാണുള്ളത്.

Next Story

RELATED STORIES

Share it