കേരളം കടുത്ത ചൂടിലേക്ക്
BY RSN2 March 2019 8:37 AM GMT

X
RSN2 March 2019 8:37 AM GMT
പാലക്കാട്: വരും ദിവസങ്ങളില്‍ കേരളത്തില്‍ നാല് ഡിഗ്രി വരെ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ എട്ട് ഡിഗ്രിയിലധികം ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാതം ഏല്‍ക്കാതെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. 11 മണിമുതല്‍ മൂന്ന് മണി വരെ വെയില്‍ കൊള്ളരുത്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കയ്യില്‍ എപ്പോഴും കുടിവെള്ളം കരുതണം. ഈ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT