- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍
വ്യാഴാഴ്ച രാവിലെ 2,000 രൂപയുമായി കടയുടമ രതീഷിന്റെ വാടകവീട്ടിലെത്തി. കടയുടമ രതീഷിന് പണം നല്‍കുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പി അജീഷ് അടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.

മാള: സാനിറ്ററേഷന്‍ സര്‍ട്ടിഫിക്കറ്റിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്‌കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. പൊയ്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കഫെയുടെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കടയുടമയായ പൊയ്യ സ്വദേശി സിബിന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രതീഷ്‌കുമാര്‍ കടയിലെത്തി പരിശോധന നടത്തുകയുമുണ്ടായി.
പരിശോധനയ്ക്കുശേഷം സര്‍ട്ടിഫിക്കിറ്റിനായി 8,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സിബിന്‍ 5,000 രൂപ നല്‍കി. തുടര്‍ന്ന് വീണ്ടും 3,000 രൂപ കടയില്‍ ചെന്ന് ആവശ്യപ്പെട്ടു. കൊവിഡ് കാരണം തുക കുറയ്ക്കണമെന്ന് സിബിന്‍ ആവശ്യപ്പെട്ടു. അവസാനം 2,000 രൂപ നല്‍കുന്നതിന് സമ്മതിച്ചു. വ്യാഴാഴ്ച രാവിലെ 2,000 രൂപയുമായി കടയുടമ രതീഷിന്റെ വാടകവീട്ടിലെത്തി. കടയുടമ രതീഷിന് പണം നല്‍കുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പി അജീഷ് അടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.
നേരത്തെ കടയുടമ വിജിലന്‍സിന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഡിവൈഎസ്പിക്ക് പുറമെ അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജിംപോള്‍, സിജി സരീഷ്, പി ആര്‍ സലീല്‍കുമാര്‍, എഎസ്‌ഐമാരായ ബിജു നാരായണന്‍, സുനില്‍ ദാസ് എന്നിവരുമുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















