Kerala

ഹർത്താൽ: കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു; 52 പേർ അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.

ഹർത്താൽ: കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു; 52 പേർ അറസ്റ്റിൽ
X

കൊല്ലം: കൊല്ലത്ത് ഹർത്താൽ അനുകൂലികൾ ദേശീയപാത 66 ഉപരോധിച്ചു. റെയിൽവേ സ്റ്റേഷനു മുന്നിലാണ് ഉപരോധം. ദേശീയപാത ഉപരോധിച്ച ഹർത്താൽ അനുകൂലികളെ പോലിസ് അറസ്റ്റുചെയ്തു നീക്കി.

കൊല്ലം ജില്ലയിൽ 52 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റി പോലിസ് പരിധിയിൽ മാത്രം 24 പേർ അറസ്റ്റിൽ ആയി. കരുനാഗപ്പള്ളിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം.

Next Story

RELATED STORIES

Share it