മുത്തശ്ശിയും ചെറുമകനും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍
കിഴിപ്പുള്ളിക്കര വായനശാലയ്ക്കു സമീപം താമസിക്കുന്ന അംബിക (55), ചെറുമകന്‍ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍: താന്ന്യം കിഴിപ്പുള്ളിക്കരയില്‍ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴിപ്പുള്ളിക്കര വായനശാലയ്ക്കു സമീപം താമസിക്കുന്ന അംബിക (55), ചെറുമകന്‍ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടില്‍ നിന്ന് ആഹത്യ കുറിപ്പ് അംബികയുടെ മകനായ മണികണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവില്‍ അംബികയുടെ മൃതദേഹവും കണ്ടെത്തി.
അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്. കിഴുപ്പിള്ളിക്കര എസ്എസ്എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കലശലായ അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. അന്തിക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
RELATED STORIES
സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT