Kerala

ജോലിക്കെത്താത്ത അമ്പതു ശതമാനം ജീവനക്കാരെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചേക്കും

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

ജോലിക്കെത്താത്ത അമ്പതു ശതമാനം ജീവനക്കാരെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചേക്കും
X

തിരുവനന്തപുരം: കൊവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി, ജോലിക്കെത്താത്ത അമ്പതു ശതമാനം സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുന്നു. പ്രതിരോധ ജോലികൾക്ക് കൂടുതൽ പേരെ നിയോഗിക്കേണ്ടതിനാലാണിത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. കലക്ടർമാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനു പകരം, ജീവനക്കാരെ എങ്ങനെ വിനിയോഗിക്കാം എന്നതിന് രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനുള്ള മാർഗരേഖ ഉടൻ തയ്യാറാക്കും.

അടച്ചിടലിൽ ഇളവുനൽകിയതോടെ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. രോഗവ്യാപനം കൂടിയതോടെയാണ് 50 ശതമാനം പേർമാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് വീണ്ടും സർക്കാർ തീരുമാനിച്ചത്. ഈ അൻപതുശതമാനം കഴിഞ്ഞുള്ളവരെയാണ് പ്രതിരോധപ്രവർത്തനത്തിൽ പങ്കാളികളാക്കുക. അത്യാവശ്യക്കാരല്ലാത്തവർക്ക് ഇപ്പോഴുള്ള വർക്ക്ഫ്രം ഹോം ഒഴിവാക്കിയേക്കും. മറ്റുള്ളവരെ ഏറ്റവുമടുത്ത തദ്ദേശസ്ഥാപനങ്ങളിലോ കളക്ടറേറ്റുകളിലോ മറ്റു സ്ഥലങ്ങളിലോ ജോലിക്കു നിയോഗിക്കുന്നതരത്തിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്‌കൂൾ-കോളേജ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ തുടങ്ങിയവരടക്കം സംസ്ഥാനത്ത് ആകെ ജീവനക്കാരുടെ എണ്ണം 5,15,639 ആണ്.

Next Story

RELATED STORIES

Share it