- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികസംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിങ് സെന്‍റര്‍
തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ സേവനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1800 ഓളം പേര്‍ പ്രയോജനപ്പെടുത്തി. പോലിസ് ഉദ്യോഗസ്ഥരും പോലിസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.
തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിങ് നല്‍കുന്നതിന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ സേവനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1800 ഓളം പേര്‍ പ്രയോജനപ്പെടുത്തി. പോലിസ് ഉദ്യോഗസ്ഥരും പോലിസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.
ജോലിയുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്സ് (Help and Assistance To combat Stress in police officers-HATS) എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ സൗകര്യം ഉള്ളത്. ഈ സമയത്തിനു ശേഷവും അവധിദിവസങ്ങളിലും ആവശ്യമുള്ള പക്ഷം കൗണ്‍സലറുടെ സേവനം ലഭ്യമായിരിക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എത്ര ദിവസത്തെ കൗണ്‍സലിങ് ആവശ്യമാണെന്ന് തീരുമാനിക്കുകയും അക്കാര്യം പരാതിക്കാരന്‍റെ ഓഫീസിനെ അറിയിച്ച് അനുമതി വാങ്ങുകയും ചെയ്യും.
ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സലിണ്ടും ഇവിടെ നടത്തിവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്. പരിചയസമ്പന്നരായ സൈക്കോളജിസ്റ്റിന്‍റെയും കൗണ്‍സലറുടെയും സേവനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ട്രെസ് റിലാക്സേഷന്‍ കൗണ്‍സലിങ്, പ്രോഗ്രസീവ് മസില്‍ റിലാക്സേഷന്‍ തെറാപ്പി, ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റിങ്, മെമ്മറി ടെസ്റ്റ്, ഐ.ക്യൂ ടെസ്റ്റ്, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകള്‍ എന്നിവ ഇവിടെ ലഭ്യമായ സൗകര്യങ്ങളില്‍ ചിലതാണ്. കൗണ്‍സലിങ് കഴിഞ്ഞ് പോകുന്നവരെ കൃത്യമായ ഇടവേളകളില്‍ വിളിച്ച് സുഖവിവരം തിരക്കി ആവശ്യമുള്ള കേസുകളില്‍ വീണ്ടും കൗണ്‍സലിങ് നടത്താനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 9495363896.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















