Kerala

ലൈഫ് ഭവന പദ്ധതിയെ ബ്രാന്‍ഡ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

ലക്ഷംവീട് പദ്ധതിയില്‍ പെട്ടവരാണെന്ന പ്രസ്താവന അത്തരം കുടുംബങ്ങളെ വിവേചനത്തോടെ നോക്കിക്കാണാന്‍ ഇടയാക്കിയിരുന്നു.

ലൈഫ് ഭവന പദ്ധതിയെ ബ്രാന്‍ഡ് ചെയ്യില്ലെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: മുന്‍പുണ്ടായിരുന്ന ലക്ഷം വീട് ഭവനപദ്ധതി പോലെ ലൈഫ് ഭവന പദ്ധതിയെ ബ്രാന്‍ഡ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ലക്ഷംവീട് പദ്ധതിയില്‍ പെട്ടവരാണെന്ന പ്രസ്താവന അത്തരം കുടുംബങ്ങളെ വിവേചനത്തോടെ നോക്കിക്കാണാന്‍ ഇടയാക്കിയിരുന്നു. ആ സാഹചര്യം ലൈഫിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കായി 100 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കും. ഇതില്‍ 10 എണ്ണത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. പ്രീ ഫാബ്രിക്കേറ്റഡ് ഉല്‍പന്നങ്ങള്‍ കൊണ്ട് 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷ. 50 സെന്റ് സ്ഥലത്ത് 44 ഭവന യൂണിറ്റുകള്‍ ഇപ്രകാരം നിര്‍മിക്കാം. ഭവനസമുച്ചയങ്ങളില്‍ താമസക്കാരുടെ അസോസിയേഷനുകളാകും ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക.

Next Story

RELATED STORIES

Share it