Kerala

ഒരുമാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി; നിർബന്ധിത പിരിവിലേക്ക് മാറരുതെന്ന് സർവീസ് സംഘടനകൾ

സൗജന്യ റേഷൻ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്.

ഒരുമാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി; നിർബന്ധിത പിരിവിലേക്ക് മാറരുതെന്ന് സർവീസ് സംഘടനകൾ
X

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇന്ന് വിളിച്ചുചേർത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിർദേശം മുന്നോട്ടുവെച്ചത്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണം. സൗജന്യ റേഷൻ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

അതേസമയം, ഇത് നിർബന്ധിത പിരിവിലേക്ക് മാറരുതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് പൂർണമായ യോജിപ്പാണ് രേഖപ്പെടുത്തിയത്. കമ്മിറ്റികളിൽ കൂടിയാലോചിച്ച ശേഷം തീരുമാനം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാമെന്നാണ് സർവീസ് സംഘടനകളുടെ നിലപാട്.

Next Story

RELATED STORIES

Share it