Kerala

തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്എഫ്ഐ ഗുണ്ടായിസമെന്ന് വിദ്യാർഥികൾ

യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ അഖിൽ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി ഉത്തരപേപ്പര്‍ കണ്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേരള യൂണിവേഴ്സിറ്റി വിസി ഡോ.വി പി മഹാദേവന്‍പിള്ള വ്യക്തമാക്കി. ഉത്തരപേപ്പറുകള്‍ കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കോളജുകള്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ കത്തയച്ചു.

തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്എഫ്ഐ ഗുണ്ടായിസമെന്ന് വിദ്യാർഥികൾ
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു പിന്നാലെ തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്എഫ്ഐയുടെ ഗുണ്ടായിസം. വനിതാ മതിലിനും എസ്എഫ്ഐ പ്രകടനത്തിനും പങ്കെടുക്കാന്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

അതേസമയം, യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ അഖിൽ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി ഉത്തരപേപ്പര്‍ കണ്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേരള യൂണിവേഴ്സിറ്റി വിസി ഡോ.വി പി മഹാദേവന്‍പിള്ള വ്യക്തമാക്കി. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ഒന്നാം പ്രതി ഗിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നാണ് ഉത്തരപേപ്പർ കണ്ടെത്തിയത്. ഉത്തരപേപ്പറുകള്‍ കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കോളജുകള്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ കത്തയച്ചു. യൂനിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച ഉണ്ടാകാനാണ് സാധ്യതെന്നും വിസി പറഞ്ഞു. അതിനിടെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.

Next Story

RELATED STORIES

Share it