Kerala

സര്‍വകക്ഷി യോഗം പ്രഹസനമായി മാറിയെന്ന് എസ്ഡിപിഐ

സര്‍വകക്ഷി യോഗം പ്രഹസനമായി മാറിയെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പ്രഹസനമായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. നിയമത്തെ അനുകൂലിക്കുന്നവരെ പോലും ക്ഷണിച്ച യോഗത്തില്‍നിന്ന് ദേശവ്യാപക പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ചില രാഷ്ട്രീയപ്പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും മാറ്റിനിര്‍ത്തിയതോടെ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വെളിവായിരിക്കുകയാണ്. ജനകീയപ്രതിഷേധങ്ങളെ പരാജയപ്പെടുത്താനും ഭിന്നിപ്പിച്ച് വഴിതിരിച്ചുവിടാനുമുള്ള ദുഷ്ടലാക്കിന്റെ ഭാഗമാണ് ചാപിള്ളയായ ഈ സര്‍വകക്ഷിയോഗമെന്നും റോയ് അറയ്ക്കല്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it