Kerala

വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലിസുകാർക്ക് നേരെ ആക്രമണം

കൊട്ടിയം പോലിസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉമയനല്ലൂരിന് സമീപമെത്തി പ്രതികളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റഫിഖിനെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് സംഘർഷമുണ്ടായത്.

വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലിസുകാർക്ക് നേരെ ആക്രമണം
X

കൊല്ലം: വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലിസുകാർക്ക് നേരെ ആക്രമണം. കൊട്ടിയം പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിന് പരിക്കേറ്റു. ഉമയനല്ലൂർ കുടിയിരുത്തുവയൽ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

വീടുകയറി ആക്രമണം നടത്തിയ കേസിൽ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊട്ടിയം പോലിസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉമയനല്ലൂരിന് സമീപമെത്തി പ്രതികളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റഫിഖിനെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് സംഘർഷമുണ്ടായത്. പിന്നാലെ ഇയാൾ പോലിസിന് നേരേ ആയുധം വീശി മരക്കഷ്ണം വലിച്ചെറിയുകയും ചെയ്തതായി പോലിസുകാർ പറയുന്നു. ഏറെ പണിപ്പെട്ടാണ് റഫീഖിനെ പോലിസ് പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it