Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

സംഭവത്തില്‍ ദുബയില്‍നിന്ന് സ്‌പൈസ് ജെറ്റ് എസ്ജി 141 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി പിടിയിലായി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
X

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി. 695 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തില്‍ ദുബയില്‍നിന്ന് സ്‌പൈസ് ജെറ്റ് എസ്ജി 141 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി പിടിയിലായി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 29 ലക്ഷം രൂപ വിലമതിക്കുവെന്ന് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും സമീപകാലത്തായി നിരവധി യാത്രക്കാരില്‍നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it