Kerala

സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്നു

പാറശ്ശാലയിൽ സ്വർണക്കട നടത്തുന്ന ബിജുവിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കവർന്നത്.

സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്നു
X

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമധ്യത്തിൽ സ്വർണക്കവർച്ച. ഗുരുവായൂർ എക്സ്പ്രസിലെത്തിയ സ്വർണ വ്യാപാരിയെ കിഴക്കേക്കോട്ടയിൽ വച്ച് ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്നു.

പാറശ്ശാലയിൽ സ്വർണക്കട നടത്തുന്ന ബിജുവിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കവർന്നത്. ഇന്ന് പുലർച്ചെ 4.30മണിക്കാണ് സംഭവം. KL36-H-1102 കാറിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിൽസയിലാണ്. ഫോർട്ട്‌ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, കവർച്ച നടത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിലെ നമ്പർ വ്യാജമെന്ന് പോലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വൈക്കം സ്വദേശിയുടെ നമ്പറാണ് മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ രജിസ്ട്രേഷൻ നമ്പറായി ഉപയോഗിച്ചത്.

Next Story

RELATED STORIES

Share it