Kerala

പുതുവഴികള്‍ പരീക്ഷിച്ച് സ്വര്‍ണകടത്തുകാര്‍; വിമാനത്തിന്റെ ചവിട്ടിക്കിടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം

അഞ്ച് ബിസ്‌ക്കറ്റുകളാക്കിയായിരുന്നു സ്വര്‍ണം ചവിട്ടിക്കിടയില്‍ ഒളിപ്പിച്ചിരുന്നത്. ഇത് ചവിട്ടിക്കടിയില്‍ ഒളിപ്പിച്ച യാത്രക്കാരനെ കണ്ടെത്താനായില്ല.കൊച്ചിയിലെത്തിയ ശേഷം വിമാനം ചെന്നൈ വിമാനത്താവളത്തിലേക്കാണ് പോകുന്നത്.

പുതുവഴികള്‍ പരീക്ഷിച്ച് സ്വര്‍ണകടത്തുകാര്‍; വിമാനത്തിന്റെ ചവിട്ടിക്കിടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം
X

കൊച്ചി : അനധികൃതമായി കടത്തുന്ന സ്വര്‍ണം പിടിക്കാന്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ പുതു വഴികള്‍ പരീക്ഷിച്ച് സ്വര്‍ണകടത്തുകാര്‍. വിമാനത്തിലെ ചവിട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചു. ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചവിട്ടിക്കിടയില്‍ നിന്നാണ് ഒളിപ്പിച്ച നിലയില്‍ 600 ഗ്രാം സ്വര്‍ണം കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത്. അഞ്ച് ബിസ്‌ക്കറ്റുകളാക്കിയായിരുന്നു സ്വര്‍ണം ചവിട്ടിക്കിടയില്‍ ഒളിപ്പിച്ചിരുന്നത്. ഇത് ചവിട്ടിക്കടിയില്‍ ഒളിപ്പിച്ച യാത്രക്കാരനെ കണ്ടെത്താനായില്ല.കൊച്ചിയിലെത്തിയ ശേഷം വിമാനം ചെന്നൈ വിമാനത്താവളത്തിലേക്കാണ് പോകുന്നത്. ആഭ്യാന്തര സര്‍വീസ് നടത്തുമ്പോള്‍ സാധാരണയായി യാത്രക്കാരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറില്ല. ദുബായിയില്‍ നിന്നും കൊണ്ടുവരുന്ന സ്വര്‍ണം കൊച്ചിയില്‍ പിടിക്കപ്പടാതിരുന്നാല്‍ ഇവിടെ നിന്നും വിമാനം ചെന്നൈയില്‍ എത്തുമ്പോള്‍ അവിടെ എളുപ്പത്തില്‍ പുറത്തെത്തിക്കാം. ഈ ലക്ഷ്യത്തിലായിരിക്കാം സ്വര്‍ണം ചവിട്ടിക്കടിയില്‍ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്. വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയ ഉടനെ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ബിസക്കറ്റുകള്‍ കണ്ടെത്തിയത്. കോലാലംമ്പൂരില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ അഞ്ച് തമിഴ്നാട് സ്വദേശികളില്‍ നിന്ന് 400 ഗ്രാം സ്വരണവും കസ്റ്റംസ് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

Next Story

RELATED STORIES

Share it