Kerala

സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം

ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള കാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍ നിന്ന് എന്‍ഐഎ സംഘം വിവരം ശേഖരിച്ചിരുന്നു.

സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം. ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള കാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍ നിന്ന് എന്‍ഐഎ സംഘം വിവരം ശേഖരിച്ചിരുന്നു. ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെയാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സിസിടിവി കാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്‌ളാറ്റില്‍ നിന്ന് പോയതിന് തൊട്ടടുത്ത ദിവസം രാത്രിയോടെയാണ് ഇവരെത്തിയത്.

ജൂണ്‍ 30ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെത്തിയ പാഴ്സല്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതര്‍ തുറന്നത്. ജൂലായ് അഞ്ചിന് തന്നെ സ്വപ്ന താമസ സ്ഥലത്തു നിന്നു പോയിരുന്നു. ഇതിനു മുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം ശിവശങ്കറും കാറില്‍ ഫ്‌ളാറ്റില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം. ജൂലായ് ആറിന് രാത്രിയില്‍ മുഖം മറച്ച നിലയില്‍ നാലു പേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണ സംഘം നല്‍കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ച നിലയിലാണ്.

Next Story

RELATED STORIES

Share it