Kerala

സ്വര്‍ണക്കടത്ത്: സ്പീക്കറുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസുമായി ഉന്തും തള്ളും, നിരവധിപേര്‍ക്ക് പരിക്ക്

കോഡൂര്‍ സ്വദേശി പെരുവാന്‍ കുഴിയില്‍ വീട്ടില്‍ നൗഫല്‍ ബാബു (36), ഓമച്ചപ്പുഴ സ്വദേശി പച്ചീരി വീട്ടില്‍ ഷാജി (33), മേല്‍മുറി സ്വദേശി പൂക്കാലത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (36), ആനമങ്ങാട് സ്വദേശി ചിറക്കാട്ടില്‍ ഹാരിസ് (36), കാരേക്കാട് സ്വദേശി മാനത്തേക്കുഴിയില്‍ വീട്ടില്‍ ഉമ്മര്‍ അലി (31) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണക്കടത്ത്: സ്പീക്കറുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസുമായി ഉന്തും തള്ളും, നിരവധിപേര്‍ക്ക് പരിക്ക്
X

പെരിന്തല്‍മണ്ണ: അനധികൃത സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മലപ്പുറം പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോഡൂര്‍ സ്വദേശി പെരുവാന്‍ കുഴിയില്‍ വീട്ടില്‍ നൗഫല്‍ ബാബു (36), ഓമച്ചപ്പുഴ സ്വദേശി പച്ചീരി വീട്ടില്‍ ഷാജി (33), മേല്‍മുറി സ്വദേശി പൂക്കാലത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (36), ആനമങ്ങാട് സ്വദേശി ചിറക്കാട്ടില്‍ ഹാരിസ് (36), കാരേക്കാട് സ്വദേശി മാനത്തേക്കുഴിയില്‍ വീട്ടില്‍ ഉമ്മര്‍ അലി (31) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് വിളച്ചതിനെതുടര്‍ന്ന് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ രാജിയാവശ്യപ്പെട്ടാണ് യുത്ത്‌കോണ്‍ഗ്രസ് പ്രവാര്‍ത്തകര്‍ പെരിന്തല്‍മണ്ണ- പട്ടാമ്പി റോഡിലുള്ള സ്പീക്കറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തി വീശുകയായിരുന്നു. ഇതാദ്യമായാണ് സ്പീക്കറുടെ വസതിക്ക് സമീപം ഒരു മാര്‍ച്ചുണ്ടാവുന്നത്.

കഴിഞ്ഞദിവസം പൊന്നാനിയില്‍ സ്പീക്കറുടെ ഓഫിസിന് സമീപം ലുക്കൗട്ട് പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് കെപിസിസി മെംബര്‍ വി എ കരിം ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ഷാജി പച്ചീരി, പി കെ നൗഫല്‍ ബാബു, എ എം രോഹിത്, സി കെ ഹാരിസ്, യാക്കൂബ് കുന്നപ്പള്ളി, ഇസ്ലഹ് കൂട്ടിലങ്ങാടി, ഷെഫീര്‍ഖാന്‍ പാണ്ടിക്കാട്, അജിത് പുളിക്കല്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it