പാര്‍ട്ടി ഓഫിസിലൂടെ സകാത്ത് വിതരണം മന്ത്രി കെ ടി ജലീലിന് കുരുക്കാവുന്നു
കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ് പ്രമുഖ നയതന്ത്രവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിദേശരാജ്യത്തിന്റെ നയതന്ത്രകാര്യാലയത്തില്‍നിന്നും ലഭിച്ച സകാത്ത് സ്വന്തം നാട്ടിലെ പാര്‍ട്ടി ഓഫിസിലൂടെ വിതരണം ചെയ്ത സംഭവത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന് നിയമനടപടി നേരിടേണ്ടിവരും. കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ് പ്രമുഖ നയതന്ത്രവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത് പ്രോട്ടോക്കോള്‍ ലംഘനം കൂടിയാണ്. വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ ബന്ധപ്പെടുന്നതോ സഹായം ആവശ്യപ്പെടുന്നതിനോ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
പൊതുചടങ്ങുകളില്‍ കാണുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വിഷ് ചെയ്യാന്‍ മാത്രമാണ് അനുമതി ഉള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനം സമാന്തര സര്‍ക്കാര്‍ രൂപത്തിലാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ശക്തമായ നിരീക്ഷണത്തിലുള്ള വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമായി സംസ്ഥാന മന്ത്രിമാരടക്കം കേന്ദ്ര വിദേശകാര്യ അനുമതിയില്ലാതെ ബന്ധപ്പെടുന്നത് ബന്ധപ്പെട്ടവരെ അറിയിക്കാത്തത് ഇന്റലിജന്‍സ് ബ്യൂറോയുടെ പരാജയമാണന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT