Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷ് നാളെയും ഹാജരാകണമെന്ന് ഇ ഡി ; ഇന്ന് ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍

ഇന്ന് രാവിലെ 11 മണിയോടെയാണ് സ്വപ്‌ന സുരേഷ് ഇ ഡി യുടെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായത്.തുടര്‍ന്ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചു മണിയോടെയാണ് പൂര്‍ത്തിയായത്.തുടര്‍ന്ന് നാളെയും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സ്വപ്‌നയെ മടക്കി അയച്ചത്

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷ് നാളെയും ഹാജരാകണമെന്ന് ഇ ഡി ; ഇന്ന് ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍
X

കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത് അഞ്ചര മണിക്കൂറോളം.നാളെയും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇ ഡി സ്വപ്‌ന സുരേഷിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്വപ്‌ന സുരേഷ് ഇ ഡി യുടെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായത്.തുടര്‍ന്ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചു മണിയോടെയാണ് പൂര്‍ത്തിയായത്.തുടര്‍ന്ന് നാളെയും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സ്വപ്‌നയെ മടക്കി അയച്ചത്.

സ്വര്‍ക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ സ്വപ്‌ന സുരേഷ് 164 വകുപ്പ് പ്രകാരം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.മുഖ്യമന്ത്രി, കുടുംബാംഗങ്ങള്‍,മുന്‍ മന്ത്രി കെ ടി ജലീല്‍,മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുളളവരെ പ്രതിക്കൂട്ടിലാക്കിയായിരുന്നുസ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നത്.

കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹവസ്തുക്കള്‍ കൊടുത്തയച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.ഇതേ തുടര്‍ന്നാണ് മൊഴി പകര്‍പ്പ് കേന്ദ്ര ഡയറക്ടറേറ്റ് പരിശോധിച്ച ശേഷമാണ് തുടരന്വേഷണവുമായി മുന്നോട്ടുപോവാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ സ്വപ്‌നാ സുരേഷ് കസ്റ്റംസിനു നല്‍കിയ 164 മൊഴിയും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത് മാറ്റി.

Next Story

RELATED STORIES

Share it