വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ
ചെയിൻ രൂപത്തിലുള്ള 620 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

X
SDR17 Nov 2019 9:00 AM GMT
തിരുവനന്തപുരം: തിരുവനന്തതപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ. ഇന്നലെ ദുബായിൽ നിന്നെത്തിയ ഇൻഡിഗോ 6 E 038 വിമാനത്തിലെ യാത്രക്കാരിയായ തിരുവല്ല സ്വദേശി അഞ്ജലിയാണ്(28) പിടിയിലായത്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറാണ് ഇവരെന്ന് സംശയിക്കുന്നു
ചെയിൻ രൂപത്തിലുള്ള 620 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് എയർ കസ്റ്റംസ് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Next Story