Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ഒരു കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. മൂന്നിടത്തു നിന്നായാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കണ്ടത്തുകയും ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. എല്ലാംകൂടെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പിടികൂടിയത്.

Next Story

RELATED STORIES

Share it