Big stories

റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി സ്വര്‍ണ വില കുതിക്കുന്നു

ഇന്നലെ ഗ്രാമിന് 3,015 രൂപയിലെത്തിയതോടെ 15 രൂപ കൂടി കൂടിയാല്‍ റെക്കോര്‍ഡ് തകര്‍ക്കും

റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി സ്വര്‍ണ വില കുതിക്കുന്നു
X

കൊച്ചി: രാജ്യാന്തര വിപണിയില്‍ കാര്യമായ വര്‍ധനവില്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറുന്നതിനാല്‍ സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നു. ഇന്നലെ ഗ്രാമിന് 3,015 രൂപയിലെത്തിയതോടെ 15 രൂപ കൂടി കൂടിയാല്‍ റെക്കോര്‍ഡ് തകര്‍ക്കും. ഇന്നലെമാത്രം ഗ്രാമിന് 25 രൂപ കൂടി പവന്‍ വില 24,120 രൂപയായി. 2012 നവംബര്‍ 27ലെ വിലയെ മറികടന്ന് സ്വര്‍ണം മുന്നേറുമെന്നാണു കണക്കുകൂട്ടല്‍. 2019 തുടങ്ങിയതു മുതല്‍ തന്നെ സ്വര്‍ണവില കുതിക്കുകയാണ്. 2018 ഡിസംബര്‍ 31നു പവന് 23,440 രൂപയായിരുന്നു വില. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും 24,000 കടന്നു. 680 രൂപയാണു കൂടിയത്. ഡിസംബര്‍ ആദ്യം ഇത് 22,520 രൂപയായിരുന്നു എന്നുകൂടി കാണുമ്പോഴാണ് കുതിപ്പ് മനസ്സിലാവുക. കേരളത്തില്‍ വിവാഹ സീസണായതിനാലാണ് മഞ്ഞലോഹത്തിന് ആവശ്യക്കാരേറുന്നത്.





Next Story

RELATED STORIES

Share it