Kerala

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് 280 രൂപയുടെ വര്‍ധന

വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് വിലയായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞദിവസത്തെ വിലയായ 4,540 രൂപയില്‍നിന്ന് 4,575 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് 280 രൂപയുടെ വര്‍ധന
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് വിലയായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞദിവസത്തെ വിലയായ 4,540 രൂപയില്‍നിന്ന് 4,575 രൂപയായി. ചൊവ്വാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാവട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം ഇന്ന് നടക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില കൂടിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചത്. ഒരു ട്രോയ് ഔണ്‍സിന് 1,810 ഡോളറാണ് രാജ്യാന്തര വിപണിയിലെ വില. ജനുവരിയില്‍ ഒരുപവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. ഏഴ് മാസത്തിനിടയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.

കൊവിഡ് കേസുകള്‍ കൂടിയതോടെ ആഗോളവിപണികളില്‍ സ്വര്‍ണവില എട്ടുവര്‍ഷത്തെ ഉയര്‍ന്നനിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവുംകൂടി ചേര്‍ന്നതോടെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില റെക്കോഡ് നിലയിലെത്തി. കൊവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it