Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയായി
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണവിലയില്‍ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ത്തുള്ള വില ആഭരണശാലകള്‍ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തില്‍ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വന്‍തോതില്‍ നിക്ഷേപകര്‍ ലാഭമുണ്ടാക്കാനായി സ്വര്‍ണം വിറ്റഴിച്ചപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില താഴേക്ക് പോയി. ശേഷം വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ വീണ്ടും വാങ്ങുകയും വില്‍ക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയര്‍ന്നും താഴ്ന്നും നിന്നത്. വില കുറഞ്ഞത് സാധാരണക്കാര്‍ക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസകരമാണ്.





Next Story

RELATED STORIES

Share it