Kerala

നാലാഞ്ചിറയില്‍ നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

നാലാഞ്ചിറയില്‍ നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
X

തിരുവനന്തപുരം: നാലാഞ്ചിറയില്‍ നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ട്യൂഷന് പോയ രണ്ടു പെണ്‍കുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലിസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തില്‍ മണ്ണന്തല പോലിസ് കേസെടുത്തു.



Next Story

RELATED STORIES

Share it