Kerala

സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആണ്‍സുഹൃത്ത് പോലിസ് പിടിയില്‍

ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലിസ് നടപടി

സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആണ്‍സുഹൃത്ത് പോലിസ് പിടിയില്‍
X

കൊച്ചി:സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പോലിസ് പിടിയില്‍. നര്‍ക്കോട്ടിക്ക്‌സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലിസ് നടപടി.

കഴിഞ്ഞ 22 ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിറ്റേന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു. പോക്‌സോ ചുമത്തി അന്വേഷണം നടത്തി വരികെയാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പിടികൂടുന്നത്. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it