Kerala

കോട്ടയത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു

ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ഉപ്പുതറ പശുപ്പാറ സ്വദേശിനി മത്തായിപ്പാറ പുത്തന്‍പുരയില്‍ അക്ഷയ (13) ആണ് മരിച്ചത്.

കോട്ടയത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു
X

കോട്ടയം: പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് 16ാം വാര്‍ഡ് പടിഞ്ഞാറ്റുംഭാഗത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ഉപ്പുതറ പശുപ്പാറ സ്വദേശിനി മത്തായിപ്പാറ പുത്തന്‍പുരയില്‍ അക്ഷയ (13) ആണ് മരിച്ചത്.

പടിഞ്ഞാറ്റുംഭാഗം മൂലയില്‍ രാധാമണിയമ്മയുടെ വീട്ടിലെത്തിയതായിരുന്നു അക്ഷയ. രാധാമണിയമ്മയുടെ മകന്റെ ഭാര്യയുടെ ചേച്ചിയുടെ മകളാണ് അക്ഷയ. രാധാമണിയമ്മയ്ക്കും മിന്നലേറ്റിരുന്നു.

Next Story

RELATED STORIES

Share it