പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; വിശദമായ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷന്‍
അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

തിരുവനന്തപുരം: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ യുവാവ് പ്രചരിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍. ഇന്നുനടന്ന അദാലത്തിലാണ് പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ചത്. അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
യുവാവ് കൂടുതല്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിക്കുന്നതായി സംശയിക്കുന്നതായും ഒരു വലിയ റാക്കറ്റ് ഇതിനുപിന്നില്‍ ഉണ്ടാകാമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും കമ്മീഷന്‍ അംഗം ഇ എം രാധ അറിയിച്ചു. വ്യാജ ഒപ്പിട്ട് ചെക്ക് മാറാന്‍ ശ്രമിച്ചത് തടഞ്ഞതിന്റെ പേരില്‍ എസ്ബിഐ ജീവനക്കാരിയെ ചെക്ക് ഉടമ അപമാനിച്ചുവെന്ന പരാതിയില്‍ ചെക്ക് ഉടമയെ കമ്മീഷനു മുമ്പാകെ വിളിച്ചുവരുത്താനും തീരുമാനിച്ചു.
കൂടുതലും സ്വത്ത് തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് അദാലത്തില്‍ കമ്മീഷനു മുമ്പാകെ എത്തിയത്. ഒരു കേസില്‍ ഡിഎന്‍എ പരിശോധനക്കും ശുപാര്‍ശ ചെയ്തു. മൊത്തം 150 കേസുകള്‍ പരിഗണിച്ചു. ഇരുപത്തൊന്ന് കേസുകള്‍ തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. നാലെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്തും. 120 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT