Kerala

ചവറ കെഎംഎംഎല്‍ പ്ലാന്റില്‍ വാതകച്ചോര്‍ച്ച; സമരം നടത്തിയവര്‍ ആശുപത്രിയില്‍

എന്നാല്‍ ക്ലോറിന്‍ ചോര്‍ച്ചയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയന്ത്രണ വിധേയമാക്കിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു

ചവറ കെഎംഎംഎല്‍ പ്ലാന്റില്‍ വാതകച്ചോര്‍ച്ച; സമരം നടത്തിയവര്‍ ആശുപത്രിയില്‍
X

കൊല്ലം: ചവറയിലെ കെഎംഎംഎല്ലില്‍(കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് 10പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനി കോംപൗണ്ടില്‍ ഉപരോധ സമരം നടത്തിയ 10 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണം കാരണം ബദുരിതമനുഭവിക്കുന്ന പന്മന, ചിറ്റൂര്‍, കളരി വാര്‍ഡുകളിലുള്ളവരാണ് ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെഎംഎംഎല്ലിനു മുന്നില്‍ ഇന്നലെ മുതല്‍ ഉപരോധ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്നു ജീവനക്കാര്‍ക്കു കമ്പനിക്കുള്ളില്‍ പ്രവേശിക്കാനായില്ല. എന്നാല്‍ ക്ലോറിന്‍ ചോര്‍ച്ചയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയന്ത്രണ വിധേയമാക്കിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it