Kerala

യുപിയില്‍ ഡോള്‍ഫിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ വൈറലായതോടെ മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)

ചുറ്റുംകൂടിനിന്ന് ഗ്രാമവാസികളോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ആരും സത്യാവസ്ഥ തുറന്നുപറയാന്‍ തയ്യാറായില്ല. കൂടുതല്‍ പരിശോധനയില്‍ കോടാലി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള മുറിവുകള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ കണ്ടെത്തിയെന്നും എഫ്‌ഐആര്‍ റിപോര്‍ട്ടില്‍ പറയുന്നു.

യുപിയില്‍ ഡോള്‍ഫിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ വൈറലായതോടെ മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഡോള്‍ഫിനെ ഒരുസംഘമാളുകള്‍ തല്ലിക്കൊന്നു. വടിയും കോടാലിയും ഉപയോഗിച്ച് ഡോള്‍ഫിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെ മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു. ഡിസംബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇവരിപ്പോള്‍ ജയിലിലാണെന്നും പ്രതാപ്ഗഡ് പോലിസ് ട്വിറ്ററില്‍ അറിയിച്ചു. സംരക്ഷിത ഇനത്തില്‍പ്പെട്ട ഗംഗാറ്റിക് ഡോള്‍ഫിനാണിത്. ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ഡോള്‍ഫിനെ പിടിച്ചുവച്ച് ക്രൂരമായി ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കരയിലുള്ള ചിലര്‍ ഒരുകാരണവുമില്ലാതെ ഡോള്‍ഫിനെ എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും സംഘം ചെവികൊണ്ടില്ല. അടിയേറ്റ് ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ട്. അപ്പോഴും സംഘം കോടാലി ഉപയോഗിച്ച് വീണ്ടും ഡോള്‍ഫിനെ ആക്രമിക്കുകയാണ്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഡോള്‍ഫിന്‍ കനാലിന് സമീപം ജീവനില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുറ്റുംകൂടിനിന്ന് ഗ്രാമവാസികളോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ആരും സത്യാവസ്ഥ തുറന്നുപറയാന്‍ തയ്യാറായില്ല. കൂടുതല്‍ പരിശോധനയില്‍ കോടാലി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള മുറിവുകള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ കണ്ടെത്തിയെന്നും എഫ്‌ഐആര്‍ റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് പ്രതികളെയും സമീപത്തുള്ള ഗ്രാമത്തില്‍നിന്ന് അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it