പ്രമുഖ ഗാന്ധിയന്‍ കെ പി എ റഹീം അന്തരിച്ചു
സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡന്റ്, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു

കണ്ണൂര്‍: പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ പി എ റഹീം അന്തരിച്ചു. 67 വയസ്സായിരുന്നു. മാഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡന്റ്, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡന്റ്, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു. ഗാന്ധിജി മാഹിയില്‍ വന്നതിന്റെ ഓര്‍മ പുതുക്കുന്ന പരിപാടിക്കിടെയാണു സംഭവം. പാനൂരിന്റെ സാംസ്‌കാരിക മുഖമായിരുന്ന റഹീം മാസ്റ്റര്‍ കക്ഷിരാഷ്ട്രിയത്തിനതീതമായി വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമ കൂടിയാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ നെഞ്ചേറ്റുന്നതോടൊപ്പം തന്നെ കര്‍മ്മപഥത്തില്‍ എത്തിച്ച മഹത്തായ ഒരു വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് മാഹിയിലെത്തിയത്. ഗാന്ധി സന്ദര്‍ശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT