Kerala

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
X

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസല്‍ 91.31 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കൊവിഡും ലോക്ക് ഡൗണും മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. ഇടയ്ക്ക് ഇന്ധന വിലവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ ദിനംപ്രതി വിലവര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തുവരുന്നത്.

Next Story

RELATED STORIES

Share it