- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ ഓണ്‍ലൈന്‍ പിഎസ്‌സി പരിശീലനം; ക്ലാസുകള്‍ ജനുവരി 11ന് ആരംഭിക്കും
എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ വിവിധ ജോലികള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണാവസാരമാണിത്.

കോഴിക്കോട്: പത്താം ക്ലാസ് യോഗ്യതയുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാവുന്ന പിഎസ്‌സിയുടെ വിവധ തസ്തികകളിലേക്കുള്ള പരീക്ഷ പരിശീലനം ഓണ്‍ലൈന്‍ ലൈവ് ക്ലാസിലൂടെ സൗജന്യമായി സംഘടിപ്പിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറിറ്റ് ഫൗണ്ടേഷനാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ വിവിധ ജോലികള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണാവസാരമാണിത്.
പ്രത്യേകതകള്‍:
1. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ലൈവ് ക്ലാസുകള്‍.
2. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
3. പിഎസ്‌സി പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള വിദഗ്ധരായ അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള 30 ദിവസത്തെ പരീക്ഷ പരിശീലനത്തില്‍ എല്ലാ അപേക്ഷകര്‍ക്കും പങ്കെടുക്കാം.
4. വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ മൊബൈല്‍/ ടാബ്/ കംപ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്.
5. കോഴ്‌സ് ഫീ ഇല്ല. (അപേക്ഷ ഫീ 60 രൂപ മാത്രം)
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 10 ജനുവരി 2021.
7. ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഒബിസി, ഒഇസി, എസ്‌സി, എസ്ടി എന്നിവര്‍ക്ക് മുന്‍ഗണന. നിലവില്‍ സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്കും ക്രീമിലെയര്‍ പരിധിക്ക് മുകളിലുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അവസരം ഇല്ല.
ലൈവ് ക്ലാസുകള്‍ 2021 ജനുവരി 11ന് ആരംഭിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ എല്ലാ അപേക്ഷകര്‍ക്കും ലഭ്യമായിരിക്കും.
എല്ലാ ദിവസവും (ഞായര്‍ ഉള്‍പ്പടെ) വൈകീട്ട് 7 മുതല്‍ 9 വരെയും, കൂടാതെ ഞായര്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ക്ലാസുകളുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി meritfoundation.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://forms.gle/Qx1hX18xCnXsMsXLA
കോഴ്‌സിനെക്കുറിച്ചുളള മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന PDF ഫയല്‍: https://drive.google.com/file/d/1dzs761eeQnXakbVcAJrO6fd99L_8Rpgd/view?usp=drivesdk
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















