Kerala

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി

ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷൻ വിതരണം ചെയ്ത് തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രിൽ 20ന് മുമ്പ് വാങ്ങണം.

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് 1600 ഔട്ട്ലെറ്റുകൾ വഴി 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷൻ വിതരണം ചെയ്ത് തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രിൽ 20ന് മുമ്പ് വാങ്ങണം. സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രാവിലെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം നടത്തും. സൗജന്യ റേഷൻ വിതരത്തിന് ശേഷം കേന്ദ്രത്തിന്റെ വാഗ്ദാന പ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. റേഷൻകാർഡ് ഇല്ലാത്തവർക്കും റേഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അവർക്ക് അതാത് കുടുംബത്തിലെ മുതിർന്ന അംഗം സത്യവാങ്മൂലം നൽകിയാൽ മതിയാകും. ഇതിൽ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.

അഞ്ച് പേർ മാത്രമേ റേഷൻ കടക്ക് മുൻപിൽ ഉണ്ടാകാൻ പാടുള്ളു. ഇവർ ശാരീരിക അകലം പാലിക്കണം. ഇവരെ സന്നദ്ധ പ്രവർത്തകരോ ജനപ്രതിനിധികളോ സഹായിക്കണം. റേഷൻവാങ്ങാൻ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നൽകും. അതേസമയം, കിറ്റ് ആവശ്യമില്ലാത്തവർക്ക് സർക്കാരിന് തിരികെ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it