Kerala

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാര്‍ഥി യുവജന സമ്മേളനം നടത്തി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാര്‍ഥി യുവജന സമ്മേളനം നടത്തി
X

എറണാകുളം: രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ സംഘപരിവാര്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എറണാകുളം ഫാത്തിമാ ലത്തീഫ് നഗറില്‍ (വഞ്ചി സ്‌ക്വയര്‍) ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി പൊതുസമ്മേളനം നടത്തി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശീയതയുടെയും രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാഹോദര്യത്തെ രാഷ്ട്രീയ മുദ്രാവാക്യമായി കാംപസുകള്‍ ഏറ്റെടുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. അന്തരിച്ച പ്രഫ. എസ് എ ആര്‍ ഗീലാനിയുടെ മക്കളായ അഡ്വ. നുസ്‌റത്ത് ഗീലാനിയും ആത്തിഫ് ഗീലാനിയും മുഖ്യാതിഥികളായിരുന്നു. ജെഎന്‍ യു സ്റ്റുഡന്റ്‌സ് യൂനിയന്‍ കൗണ്‍സിലര്‍ അഫ്രീന്‍ ഫാത്തിമ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍ പ്രമേയം അവതരിപ്പിച്ചു. കാംപസുകളില്‍ പിന്നാക്ക-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളും വേട്ടയാടലുകളും അവസാനിപ്പിക്കാന്‍ രോഹിത് ആക്റ്റ് നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മദ്രാസ് ഐഐടിയില്‍ ഇസ് ലാമോഫോബിയയുടെ ഇരയായി ജീവനൊടുക്കേണ്ടി വന്ന ഫാത്തിമ ലത്തീഫിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വേദിയില്‍ അതിഥികള്‍ ബാനറുയര്‍ത്തി.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റിയംഗം ആര്‍ എസ് വസീം, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ബോര്‍ഡ് മെംബര്‍ മുഹമ്മദ് ഫസീഹ്, കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജെയിന്‍സി ജോണ്‍, ഹൈദരാബാദ് ഇഫ്‌ളു വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി സമര്‍ അലി, പോണ്ടിച്ചേരി സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി തബ്ശീര്‍ ശര്‍ഖി, മദ്രാസ് ഐഐടി ഗവേഷക വിദ്യാര്‍ഥി എം കെ നസീഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എം ജെ സാന്ദ്ര സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ച. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ഷെഫ്രിന്‍, ജില്ലാ പ്രസിഡന്റ് മുഫീദ് കൊച്ചി സംസാരിച്ചു. കാംപസ് പോരാട്ടങ്ങള്‍ക്ക് ദൃശ്യഭാവം നല്‍കി 'ദി റസിസ്റ്റന്‍സ്' എന്ന ആവിഷ്‌കാരം വേദിയില്‍ അരങ്ങേറി.




Next Story

RELATED STORIES

Share it