Kerala

തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍. ലൂസിക്ക് സഭയുടെ മുന്നറിയിപ്പ്; നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നുവെന്ന് സിസ്റ്റര്‍.ലൂസി

നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന്് സിസ്റ്റര്‍ ലൂസി പറഞ്ഞു.തെറ്റു ചെയ്തവര്‍ ഇപ്പോഴും സുരക്ഷിതര്‍ നിരപരാധികളായ തന്നെപ്പോലുള്ളവര്‍ ക്രൂശിക്കപെടുന്നു എന്നതാണ് അവസ്ഥ.ഇനി എന്താണ് നേരിടേണ്ടി വരികയെന്ന് തനിക്കറിയില്ല.എന്തു തന്നെയായാലും തന്റെ നിലപാട് മാറ്റി അവരെ തൃപ്തിപെടുത്തുന്ന വിശദീകരണം നല്‍കാന്‍ തനിക്ക് കഴിയില്ല.നേരത്തെ നല്‍കിയ അതേ മറുപടി തന്നെയേ തനിക്ക് ഇനിയും നല്‍കാന്‍ കഴിയൂകയുള്ളു

തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍. ലൂസിക്ക് സഭയുടെ മുന്നറിയിപ്പ്; നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നുവെന്ന് സിസ്റ്റര്‍.ലൂസി
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍ സംഗം ചെയ്ത ജലന്ധര്‍ രൂപത ബിഷപായിരുന്ന ഫ്രാന്‍സിസ് മുളയക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയക്കലിിനെതിരെ വീണ്ടും സന്യാസിനി സഭയുടെ താക്കീത് കത്ത്.തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കുമെന്ന സൂചന നല്‍കിക്കൊണ്ടുള്ള താക്കീത് കത്താണ് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ അംഗമായ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ ആലുവയിലെ കാര്യാലയം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയിരിക്കുന്നത്.നേരത്തെ സിസ്റ്റര്‍ ലൂസിക്കെതിരെ 11 ആരോണങ്ങള്‍ നിരത്തി സന്യാസിനി സഭ താക്കീത് കത്ത് നല്‍കിയിരുന്നു. ഇതു പ്രകാരം സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കിയിരുന്നുവെങ്കിലും ഇത് തൃപ്തികരമല്ലെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കത്തില്‍ വ്യക്തമാക്കുന്നത്.കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുമതിയില്ലാതെ സമരവേദിയിലെത്തി പിന്തുണച്ച് സംസാരിച്ചു. അനുമതിയില്ലാതെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.അനുമതിയില്ലാതെ സ്വന്തമായി കാറ് വാങ്ങി, സഭയെ പ്രതികൂട്ടിലാക്കുന്ന വിധം സോഷ്യല്‍ മീഡിയയിലും പത്രങ്ങളില്‍ ലേഖനം നല്‍കി. ടി വി ചാനലില്‍ അഭിമുഖം നല്‍കി എന്നിങ്ങനെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിച്ചിരിക്കന്ന ആരോപണങ്ങള്‍.ഇതേ ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നല്‍കിയിരിക്കന്ന കത്തിലും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

എന്നാല്‍ തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന്് സിസ്റ്റര്‍ ലൂസി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് താന്‍ രേഖാമുലം മറുപടി നല്‍കിയിരുന്നതാണ് എന്നാല്‍ അതില്‍ അവര്‍ തൃപ്തരല്ലെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കന്ന താക്കീത് കത്തില്‍ വ്യക്തമാക്കുന്നത്.അവരെ തൃപ്തിപെടുത്താന്‍ വേണ്ടി തന്റെ മേല്‍ അവര്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ സമ്മതിച്ചു നല്‍കേണ്ട കാര്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല.താന്‍ വിശുദ്ധമായ ജീവിതമാണ് നയിക്കുന്നത്.ചില കാര്യങ്ങളില്‍ ഇടപേണ്ടി വന്നു. അതില്‍ തെറ്റായി താന്‍ ഒന്നും പറഞ്ഞിട്ടില്ല.തെറ്റു ചെയ്തവര്‍ ഇപ്പോഴും സുരക്ഷിതര്‍ നിരപരാധികളായ തന്നെപ്പോലുള്ളവര്‍ ക്രൂശിക്കപെടുന്നു എന്നതാണ് അവസ്ഥ.ഇനി എന്താണ് നേരിടേണ്ടി വരികയെന്ന് തനിക്കറിയില്ല.എന്തു തന്നെയായാലും തന്റെ നിലപാട് മാറ്റി അവരെ തൃപ്തിപെടുത്തുന്ന വിശദീകരണം നല്‍കാന്‍ തനിക്ക് കഴിയില്ല.നേരത്തെ നല്‍കിയ അതേ മറുപടി തന്നെയേ തനിക്ക് ഇനിയും നല്‍കാന്‍ കഴിയൂകയുള്ളു.താന്‍ സഭയെ സ്‌നേഹിക്കുന്നു. അവര്‍ എന്തിനാണ് തനിക്കെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല.നിയമ പരമായി തന്നെ ഇതിനെ നേരിട്ടിട്ടാണെങ്കിലും സന്യാസത്തില്‍ തന്നെ താന്‍ തുടരും. താന്‍ കുറ്റം ചെയ്തതായി നിയമപരമായി തെളിയിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. എങ്കില്‍ നിയമപരമായ തെളിവ് അവര്‍ തനിക്ക് തരട്ടെ.കാനോന്‍ നിയമം മനുഷ്യ നിയമങ്ങള്‍ക്കപ്പുറം ദോഷം ചെയ്യുന്നതായിരിക്കില്ലെന്നാണ് തന്റെ വിശ്വാസം.സഭയുടെ നിയമം മനുഷ്യ നിയമങ്ങളേക്കാള്‍ കാരുണ്യവും സ്‌നേഹവും നിറഞ്ഞതാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എന്തും വരട്ടെ നേരിടാന്‍ താന്‍ തയാറാണെന്നും സിസ്റ്റര്‍ ലൂസി കൂട്ടിച്ചേര്‍ച്ചു

Next Story

RELATED STORIES

Share it