കോഴിക്കോട് 11 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

ഞായറാഴ്ച രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലായിരുന്നു സംഭവം.

കോഴിക്കോട് 11 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: നടവണ്ണൂരിനടുത്ത് ഊരള്ളൂരില്‍ 11 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലായിരുന്നു സംഭവം.

ആളുകളുടെ ബഹളംകേട്ട് ഓടിയെത്തിവയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. നാട്ടുകാരെ ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരേ കുത്തിവയ്പ്പ് നല്‍കി.

RELATED STORIES

Share it
Top