Kerala

ആന്ധ്രാപ്രദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ വഹാബ്(31), കല്ലായി സ്വദേശി പ്രമീസ് (34), എടക്കര ഉദിരകുളം സ്വദേശി തീക്കുന്നന്‍ ഡബിലേഷ് (34), ചെറുവണ്ണൂര്‍ സ്വദേശി സജ്ജു (37) എന്നിവരാണ് പിടിയിലായത്.

ആന്ധ്രാപ്രദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍
X

കാളികാവ്: ആന്ധ്രാപ്രദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി നാലുപേര്‍ കാളികാവ് എക്‌സൈസിന്റെ പിടിയിലായി. വണ്ടൂര്‍ പോരൂര്‍ തോട്ടുപുറത്ത് പരിശോധനടത്തുന്നതിരേ രണ്ടുകാറുകളിലായെത്തിയ സംഘമാണ് പിടിയിലായത്. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ വഹാബ്(31), കല്ലായി സ്വദേശി പ്രമീസ് (34), എടക്കര ഉദിരകുളം സ്വദേശി തീക്കുന്നന്‍ ഡബിലേഷ് (34), ചെറുവണ്ണൂര്‍ സ്വദേശി സജ്ജു (37) എന്നിവരാണ് പിടിയിലായത്. നാലുപേരും വിവിധ കുറ്റങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവരാണ്.

ജയിലില്‍നിന്നുള്ള പരിചയമാണ് കഞ്ചാവ് കടത്തിന് പ്രേരണ. വിശാഖപട്ടണത്തുനിന്നും ലോറിമാര്‍ഗം ബംഗളൂരുവിലെത്തിച്ച് അവിടെ നിന്നും കാര്‍മാര്‍ഗം മുത്തങ്ങ വഴിയാണ് കേരളത്തിലെത്തിച്ചത്. തൃശൂര്‍ ഐബി ഇന്‍സ്‌പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍, മലപ്പുറം, തിരൂര്‍ ഐബി കാളികാവ് എക്‌സൈസ് സര്‍ക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഓഫിസര്‍മാരായ മണികണ്ഠന്‍, ഷിബു, മലപ്പുറം ഐബി - പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, തിരൂര്‍ സര്‍ക്കിള്‍ ഓഫിസിലെ മനോജന്‍, മുഹമ്മദലി, കാളികാവ് ഇന്‍സ്‌പെക്ടര്‍ വിനോദ്, പ്രിവന്റീവ് ഓഫിസര്‍മാരായ ശങ്കരനാരായണന്‍, അശോഖ്, ശശിധരന്‍, സിവില്‍ ഓഫിസര്‍മാരായ ഷിജില്‍ നായര്‍, ഷംനാസ്, അഫ്‌സല്‍, ലിജിന്‍, സോണിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it