Kerala

കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തും

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി സംഘം പരിശോധിക്കും. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പോലിസിനു കൈമാറിയ പൂന്തുറ സ്വദേശി അൻസാരിയെ തൂങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.

കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തും
X

തിരുവനന്തപുരം: കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പു നടത്തും. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തുക. യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി സംഘം പരിശോധിക്കും. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പോലിസിനു കൈമാറിയ പൂന്തുറ സ്വദേശി അൻസാരിയെ തൂങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കസ്റ്റഡി രേഖപ്പെടുത്തിയിരുന്നില്ല. മൃതദേഹത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സംഭവം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it