Kerala

മുന്‍ എംഎല്‍എ ഒ ഭരതന്റെ ഭാര്യ സരോജിനി അന്തരിച്ചു

മുന്‍ എംഎല്‍എ ഒ ഭരതന്റെ ഭാര്യ സരോജിനി അന്തരിച്ചു
X

കണ്ണൂര്‍: എടക്കാട് മുന്‍ എംഎല്‍എയും വടകര മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു നേതാവുമായിരുന്ന പരേതനായ ഒ ഭരതന്റെ ഭാര്യ തോട്ടട ജെ ടി എസിന് സമീപം ഷഹനാസില്‍ കെ സരോജിനി(75) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 4 ന് പയ്യാമ്പലത്ത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികില്‍സയിലായിരിക്കെ തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ ഗവ. ആശുപത്രിയിലാണ് മരണം. മൗവ്വഞ്ചേരി സഹകരണ റൂറല്‍ ബാങ്ക് റിട്ട. മാനേജറാണ്. പരേതരായ കൃഷ്ണന്‍-മാധവി ദമ്പതികളുടെ മകളാണ്. മക്കള്‍: ഷഹീദ്(മസ്‌കത്ത്), സജാദ്(ലുലു, എറണാകുളം), സുചേത്(ബജാജ് ഫിനാന്‍സ്, പൂനെ), ഷഹന(ചെന്നൈ). മരുമക്കള്‍: സുഭിദേവ്(സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്), ഷീന, അനിത, അനുപമ. സഹോദരങ്ങള്‍: സത്യന്‍, സജീവന്‍, പരേതയായ ശൈലജ.




Next Story

RELATED STORIES

Share it