- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലിസ് ചോദ്യം ചെയ്യുന്നു
തിരിച്ചറിഞ്ഞ ആറു പേരെയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്നാണ് വിവരം.ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും വിവരം കിട്ടുമെന്നാണ് പോലിസിന്റെ നിഗനം.ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത മടങ്ങുന്നതിന് വഴിയാണ് അന്‍സി കബീര്‍,അഞ്ജന ഷാജന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ഈ മാസം ഒന്നിന് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ അപകടത്തില്‍ പെട്ടത്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലിസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. തിരിച്ചറിഞ്ഞ ആറു പേരെയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്നാണ് വിവരം.ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും വിവരം കിട്ടുമെന്നാണ് പോലിസിന്റെ നിഗനം
ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ്അന്‍സി കബീര്‍,അഞ്ജന ഷാജന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ഈ മാസം ഒന്നിന് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ അപകടത്തില്‍ പെട്ടത്.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു.അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്തു വെച്ചും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഏതാനും ദിവസം മുമ്പും മരിച്ചു.
കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നും ഇതില്‍ പങ്കെടുത്തതിനു ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതെന്നുമാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലില്‍ നിന്നും പുറപ്പെട്ട മറ്റൊരു കാര്‍ അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നുവെന്നും കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തു പരിശോധന നടത്തിയെങ്കിലും ഇതില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് വീണ്ടും പോലിസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു.ഇതിനു ശേഷമാണ് ഡിവിആറുമായി ഹാജരാകാന്‍ ഉടമ റോയിക്ക് പോലിസ് നോട്ടീസ് നല്‍കിയത്.
രണ്ടു ദിവസം റോയി ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ഒരു ഡിവിആര്‍ മാത്രമാണ് ഹാജരാക്കിയത്.ഹോട്ടലിലെ നിര്‍ണ്ണായകൃ ദൃശ്യങ്ങള്‍ ഉണ്ടെന്നു കരുതുന്ന രണ്ടാമത്തെ ഡിവിആര്‍ നശിപ്പിച്ചുവെന്ന് പോലിസ് കണ്ടെത്തിയതോടെ റോയിയെയും അഞ്ചു ജീവനക്കാരെയും ഇന്നലെ പോലിസ് അറസ്റ്റു ചെയ്തു.തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനിടയില്‍ കാറിനെ പിന്തുടര്‍ന്ന് ഔഡി കാറിന്റെ ഡ്രൈവര്‍ ഷൈജു മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇയാളെ നേരത്തെ പോലിസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















