Kerala

കേരള മുന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തില്‍നിന്ന് ഇക്കഴിഞ്ഞ മെയ് 30നാണ് വിരമിച്ചത്.

കേരള മുന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു
X

പത്തനംതിട്ട: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും മുന്‍ രാജ്യാന്തര വോളിബോള്‍ താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖംമൂലം തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ഡാനിക്കുട്ടി ഡേവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തില്‍നിന്ന് ഇക്കഴിഞ്ഞ മെയ് 30നാണ് വിരമിച്ചത്.

ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനുവേണ്ടി കളിച്ചു. 1960 മെയ് 20ന് പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയില്‍ ജനിച്ച ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോള്‍ കരിയറിനു തുടക്കമിട്ടത്. കേരള യൂനിവേഴ്‌സിറ്റി വോളി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1981 മുതല്‍ 1993 വരെ കേരളത്തിനായി 11 ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചു.

1981-82ല്‍ വാറങ്കലില്‍ നടന്ന ഇന്റര്‍ വാഴ്‌സിറ്റി വോളിബോളില്‍ കേരള സര്‍വകലാശാല ജേതാക്കളായപ്പോള്‍ ഡാനിക്കുട്ടിയായിരുന്നു നായകന്‍. പിന്നാലെ കേരള സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 1985-86 ല്‍ ഡല്‍ഹി ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഡാനിക്കുട്ടി നയിച്ച കേരളത്തിന് വെങ്കലം ലഭിച്ചിരുന്നു. 85 ലെ ഡല്‍ഹി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു. 1993 ലെ ഫെഡഫേഷന്‍ കപ്പ് ജേതാക്കളായ ടൈറ്റാനിയം ടീമിലും അംഗമായിട്ടുണ്ട്.

Next Story

RELATED STORIES

Share it