മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രാത്രിയോടെ വി എസിനെ തിരുവനന്തപുരം പട്ടത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ടുമാസം മുമ്പ് ഗുരുതരാവസ്ഥയിലായിരുന്നു.
നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണവിശ്രമത്തിലായിരുന്നു. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വി എസ് രണ്ട് ഡോസ് വാക്‌സിനെടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നും വി എസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷില്‍ഡ് വാക്‌സിനാണ് വി എസ്സിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിനെടുത്തിരുന്നു.
RELATED STORIES
ആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTമുസ് ലിം വിരുദ്ധ പ്രസംഗം; പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ്...
22 April 2024 3:08 PM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTഇസ്രായേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി രാജിവച്ചു
22 April 2024 2:40 PM GMTതീവണ്ടിയുടെ ഒഴിഞ്ഞ കോച്ചില്‍ നിന്ന് പുക ഉയരുന്നത്...
22 April 2024 11:43 AM GMT