Kerala

ബിജെപി തിരുവനന്തപുരം ജില്ല മുന്‍ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് തോറ്റു

തലസ്ഥാന നഗരിയിലെ കോര്‍പറേഷന്‍ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കുമെന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി തിരുവനന്തപുരം ജില്ല മുന്‍ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് തോറ്റു
X

തിരുവനന്തപുരം: ബിജെപി മുന്‍ തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ അഡ്വ.എസ് സുരേഷ് തോറ്റു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂര്‍ ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു എസ് സുരേഷ്.

എൽഡിഎഫ് സ്ഥാനാർത്ഥി എൽജെഡിയിലെ ഭ​ഗത് റൂഫസിനോടാണ് അഡ്വ. എസ് സുരേഷ് പരാജയപ്പെട്ടത്. മൂവായിരത്തിലധികം വോട്ടുകൾക്കാണ് സുരേഷ് തോറ്റത്. ഈ ഡിവിഷനിൽ കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെചുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി എസ് സുരേഷ് രംഗത്തെത്തിയിരുന്നു. തലസ്ഥാന നഗരിയിലെ കോര്‍പറേഷന്‍ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കുമെന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 51 എന്ന മാന്ത്രികസംഖ്യയോ അതില്‍ കൂടുതലോ പിടിച്ച് ബിജെപി അതിശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. .




Next Story

RELATED STORIES

Share it