ബാബു പോളിന്റെ നില അതീവഗുരുതരം; അന്തരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം
വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോളിന്റെ നില അതീവഗുരുതരമായി തുടരുന്നു. അതേസമയം, ബാബു പോള്‍ അന്തരിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുകയാണ്. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും (തേജസ് ന്യൂസ് അല്ല) വാര്‍ത്ത പ്രസിദ്ധീകരിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയും ബാബുപോളിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നു. എന്നാല്‍, അബദ്ധം മനസ്സിലാക്കി പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപോര്‍ട്ടുകള്‍.
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT