Kerala

കേരള- കര്‍ണാടക അതിര്‍ത്തി വനത്തില്‍ വന്‍ തീപ്പിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

നാലുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്.

കേരള- കര്‍ണാടക അതിര്‍ത്തി വനത്തില്‍ വന്‍ തീപ്പിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു
X

കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് തീപ്പിടിത്തമുണ്ടായത്. വീണുകിടന്നിരുന്ന മരങ്ങള്‍ക്കാണ് ആദ്യം തീപ്പിടിച്ചത്. നാലുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പുലര്‍ച്ചെവരെ ഏറെ സാഹസപ്പെട്ടാണ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. ഇരിട്ടിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏക്കര്‍ കണക്കിന് വനപ്രദേശങ്ങള്‍ കത്തിനശിച്ചതായി വനപാലകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it