പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
ആലുവ,തോട്ടക്കാട്ടുകര,ചെറു കടവില്‍ ഹൗസ്,സന്തോഷ് ജോസഫ്(49) എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്

കൊച്ചി: പോളണ്ടില്‍ വെയര്‍ഹൗസ് വര്‍ക്കര്‍ ആയി ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു നിരവധി പേരെ വഞ്ചിച്ച് പണം തട്ടിയ ആള്‍ പോലിസ് പിടിയില്‍.ആലുവ,തോട്ടക്കാട്ടുകര,ചെറു കടവില്‍ ഹൗസ്,സന്തോഷ് ജോസഫ്(49) എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പോളണ്ടില്‍ വെയര്‍ ഹൗസില്‍ വര്‍ക്കറായി ജോലി മേടിച്ചു കൊടുക്കാം എന്നു പറഞ്ഞായിരുന്നു പരാതിക്കാരുടെ കൈയില്‍ നിന്നും പ്രതി പണം കൈപ്പറ്റി ഇരുന്നതെന്ന് പോലിസ് പറഞ്ഞു.ഓണ്‍ലൈനില്‍ സാന്‍ജോസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ വിദേശത്ത് ജോലി എന്ന പേരില്‍ ഇയാള്‍ പരസ്യം നല്‍കുമായിരുന്നു ഈ പരസ്യം കണ്ട് വന്നവരായിരുന്നു ചതിയില്‍ പെട്ടത്. പോളണ്ടില്‍ പോകുന്നതിന് 4,25,000 രൂപ വേണമെന്നും പറഞ്ഞ്മുന്‍കൂറായി ഒരു ലക്ഷം രൂപ കൈപ്പറ്റും. ഇതിനു ശേഷം അവധി പറഞ്ഞ് നീട്ടുകയും പിന്നീട് ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു.നിരവധി ആളുകളെയാണ് ഈ വിധത്തില്‍ പ്രതി ലക്ഷക്കണക്കിന് രൂപ പറ്റിച്ചിരിക്കുന്നതെന്നും പോലിസ് പറഞ്ഞു.
പ്രതിക്കെതിരെ പരാതിക്കാര്‍ പോലിസിലെ സമീപിച്ചപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി മംഗലാപുരത്ത് ഉണ്ടെന്ന് മനസ്സിലാക്കി പോലിസ് ഇവിടെത്തി പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കുര്യാക്കോസ്, എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍ എന്നിവര്‍ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സബ്ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍, സുനില്‍കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ഇ എം ഷാജി സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ് ഗോഡ്വിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില് അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT