Kerala

ആദ്യ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍

കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു.

ആദ്യ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍
X

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടത്തിയ ഇടപെടലിലൂടെ മികച്ച പ്രകടനത്തിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ആദ്യ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ (സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇന്‍ഡക്‌സ്) കേരളം ഒന്നാം നിരയിലെത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയത്.

കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു. 2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ 5 വിവിധ പരാമീറ്ററുകള്‍ വിലയിരുത്തിയാണ് ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കിയത്. ഫുഡ് ടെസ്റ്റിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിരീക്ഷണ പാരാമീറ്റര്‍ എന്നിവയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും ഭക്ഷ്യസുരക്ഷ രംഗത്ത് നല്ല മത്സരാത്മകത സൃഷ്ടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കാന്‍ എഫ്എസ്എസ്എഐ തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ഒരു മാതൃക ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it