Kerala

തൊട്ടില്‍പ്പാലത്ത് ഭക്ഷ്യവിഷബാധ സംശയം; വിവാഹ പാര്‍ട്ടിക്ക് പിന്നാലെ അവശരായി 60 പേര്‍, ഭക്ഷണ സാംപിളുകള്‍ ശേഖരിച്ചു

തൊട്ടില്‍പ്പാലത്ത് ഭക്ഷ്യവിഷബാധ സംശയം; വിവാഹ പാര്‍ട്ടിക്ക് പിന്നാലെ അവശരായി 60 പേര്‍, ഭക്ഷണ സാംപിളുകള്‍ ശേഖരിച്ചു
X

കോഴിക്കോട്: വിവാഹ സത്കാരത്തില്‍ പങ്കെടുത്ത അറുപതോളം പേര്‍ ആശുപത്രിയില്‍. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് ഭക്ഷ്യവിഷബാധ സംശയമുടലെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തൊട്ടില്‍പ്പാലം സ്വദേശി മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങ്. സത്കാരത്തില്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അവശതയും അനുഭവപ്പെട്ട അറുപതോളം പേരാണ് ചികില്‍സ തേടിയത്. 45 പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നുമാവാം ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് നിഗമനം. ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it