ഭക്ഷ്യവിഷബാധ: മൂന്നരവയസുകാരി മരിച്ചു

ഇന്നലെയാണ് കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷ്യവിഷബാധ: മൂന്നരവയസുകാരി മരിച്ചു

കൊല്ലം: ഹോട്ടല്‍ ഭക്ഷണം കഴിച്ച് മൂന്ന് വയസുകാരി മരിച്ചു. ചടയമംഗംലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരിനന്ദയാണ് മരിച്ചത്.

ഇന്നലെയാണ് കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷ്യവിഷബാധയാണു മരണകാരണമെന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പോലിസ് അറിയിച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

RELATED STORIES

Share it
Top